ബീഹാറിൽ വീണ്ടും പാലം തകർന്നുവീണു
കഴിഞ്ഞ നാലാം തീയതിയും സമാന രീതിയിൽ പാലം തകർന്നിരുന്നു.
ബീഹാറിൽ വീണ്ടും പാലം തകർന്നുവീണു

ബിഹാർ: ബീഹാറിൽ വീണ്ടും പാലം തകർന്നുവീണു. കിഷ്ന്‍ഗഞ്ച് ജില്ലയിൽ മെച്ചി നദിക്കു കുറുകെ നിർമ്മിച്ച പാലമാണ് തകർന്നുവീണത്. നിർമ്മാണത്തിലിരുന്ന പാലത്തിന്‍റെ ഒരു തൂണാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

ദേശിയ പാത 327ൽ കിഷന്‍ഗഞ്ചിനെയും കതിഹാറിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. സംഭവത്തിൽ അന്വേഷണം നടത്താന്‍ സർക്കാർ 5 ആംഗസംഘത്തെ നിയോഗിച്ചു. കഴിഞ്ഞ നാലാം തീയതിയും സമാന രീതിയിൽ പാലം തകർന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →