കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കുതർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു
കുടുംബപ്രശ്നമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം
കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കുതർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. സംഭവത്തിൽ ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെട്ടിപ്പറമ്പിൽ വെച്ചാണ് സംഭവം. ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും ജോസ് ലിജോയെ കത്തികൊണ്ട് രണ്ട് തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ലിജോയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →