സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കു മുന്നറിയിപ്പുണ്ട്. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലൊ അലർട്ട് പ്രഖ്യാപിച്ചു. 25-ാം തീയതി ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും 26-ാം തീയതി എറണാകുളം, കണ്ണൂർ ജില്ലകളിലും, 27 നു ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിലടങ്ങളിലാണ് യെലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യത; വിവിധ ജില്ലകളിൽ യെലൊ അലർട്ട്
ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലൊ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യത; വിവിധ ജില്ലകളിൽ യെലൊ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
