ടൈറ്റനു വേണ്ടിയുള്ള തെരച്ചിൽ നാലു കിലോമീറ്റർ ആഴത്തിൽ
പേടകത്തിനുള്ളിലെ ഓക്സിജന്‍റെ അളവ് ഏറെക്കുറെ തീർന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നാണ് കണക്കാക്കുന്നത്
ടൈറ്റനു വേണ്ടിയുള്ള തെരച്ചിൽ നാലു കിലോമീറ്റർ ആഴത്തിൽ
ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു പോയ ടൈറ്റൻ അന്തർവാഹിനിക്കു വേണ്ടിയുള്ള തെരച്ചിൽ അവസാന ഘട്ടത്തിൽ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകം കണ്ടെത്താനായില്ലെങ്കിൽ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും.

പേടകത്തിനുള്ളിലെ ഓക്സിജന്‍റെ അളവ് ഏറെക്കുറെ തീർന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ കപ്പലുകളെ തെരച്ചിലിനു നിയോഗിച്ചിട്ടുണ്ട്.

കടലിനടയിലേക്ക് നാലു കിലോമീറ്റർ വരെ ആഴത്തിൽ (13,200 അടി) തെരച്ചിൽ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് കുഞ്ഞു പേടകത്തിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രധാനമായും മൂന്നു പ്രതിബന്ധങ്ങളാണ് രക്ഷാപ്രവർത്തകർക്കു മുന്നിൽ ഇപ്പോഴുള്ളത്:

22 മീറ്റർ മാത്രം നീളമുള്ള അന്തർവാഹിനി മഹാസമുദ്രത്തിൽ കൃത്യമായി എവിടെയെന്നു തിരിച്ചറിയുക

രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി അതിനടുത്തെത്തിച്ചേരുക

അതിനെ സമുദ്രോപരിതലത്തിലേക്ക് ഉയർത്തികൊണ്ടുവരുക

ഉള്ളിലെ പ്രാണവായു പൂർണമായി ഇല്ലാതാകും മുൻപ് ഇതെല്ലാം സാധ്യമാക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →