തിരുവനന്തപുരം∙ വ്യാജ ബിരുദ സർട്ടിഫിക്കറ്റെന്ന പരാതിയിൽ കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ പൊലീസ്
കേസെടുത്തു. കേരള സർവകലാശാല റജിസ്ട്രാറുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ്സ് രജിസ്റ്റർ ചെയ്തത്. വ്യാജരേഖ നിർമാണം, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. .അൻസിലിന്റെ പേരിലുള്ള കൊമേഴ്സ് ഡിഗ്രിയുടെ സർട്ടിഫിക്കറ്റാണ് വ്യാപകമായി പ്രചരിച്ചത്.
അൻസിൽ ജലീലിന്റേതായി പ്രചരിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജാണെന്നു കേരള സർവകലാശാല റജിസ്ട്രാർ പ്രതികരിച്ചിരുന്നു. രേഖ കേരള സർവകലാശാലയുടേത് അല്ലെന്നും അതിലുള്ള വിസിയുടെ ഒപ്പും സീരിയൽ നമ്പറും വ്യാജമാണെന്നും റജിസ്ട്രാർ വ്യക്തമാക്കി. സർവകലാശാലയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്നതിനാലാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു….

