രാഹുലിന്‍റെ ദീർഘയാത്രകൾ ദുരൂഹം: ബിജെപി
യുഎസിൽ നിന്നു തിരിച്ചെത്തുന്ന രാഹുൽ ജൂൺ 23ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിനു പറ്റ്നയിലെത്തുമെന്നാണ് സൂചന
രാഹുലിന്‍റെ ദീർഘയാത്രകൾ ദുരൂഹം: ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ദീർഘമായ വിദേശ യാത്രകൾ ദുരൂഹമാണെന്ന് ബിജെപി. 21 ദിവസത്തെ യുഎസ് സന്ദർശനത്തിനു ശേഷം രാഹുൽ മടങ്ങിവരാനിരിക്കെയാണ് ആരോപണം.

”രാഹുൽ ഗാന്ധി ഇത്രയധികം സമയം വിദേശ രാജ്യങ്ങളിൽ ചെലവഴിക്കുന്നതെന്തിനാണ്? അദ്ദേഹത്തിന്‍റെ യാത്രയുടെ വലിയ ഭാഗവും നിഗൂഢമായി തുടരുകയുമാണ്”, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചോദിച്ചു.
ഇന്ത്യയുടെ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന പല വിദേശ ഏജൻസികളുമായും ഗ്രൂപ്പുകളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും മാളവ്യ ആരോപിച്ചു.

യുഎസിൽ നിന്നു തിരിച്ചെത്തുന്ന രാഹുൽ ജൂൺ 23ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിനു പറ്റ്നയിലെത്തുമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →