കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; 9 വയസ്സുകാരിയെ കടിച്ചെടുത്തു കൊണ്ടു പോകാൻ ശ്രമം
കൈയിലും തലയിലും വയറിലും ആഴത്തിലുള്ള മുറിവുകളേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; 9 വയസ്സുകാരിയെ കടിച്ചെടുത്തു കൊണ്ടു പോകാൻ ശ്രമം
കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാടിയിൽ വീണ്ടും തെരുവുനായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയും കടിച്ചെടുത്തു കൊണ്ടു പോകാൻ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു. മൂന്നാക്ലാസ് വിദ്യാർഥിയായ ജാൻവിയാണ് ആക്രമണത്തിനിരയായത്.
കൈയിലും തലയിലും വയറിലും ആഴത്തിലുള്ള മുറിവുകളേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസങ്ങൾക്കു മുൻപ് മുഴുപ്പിലങ്ങാടിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്തു വയസ്സുകാരൻ നിഹാൽ മരണപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →