മകൻ മരിച്ചതറിയാതെ 3 ദിവസം അമ്മ മൃതദേഹത്തിനരികിൽ

വളയം (കോഴിക്കോട്) ∙ മകൻ മരിച്ചതറിയാതെ 3 ദിവസം അമ്മ മൃതദേഹത്തിനരികിൽ കഴിഞ്ഞു. കല്ലുനിര മൂന്നാംകുഴി രമേശനെ (42) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രമേശനും അമ്മ മന്ദിയും മാത്രമാണ് ഈ വീട്ടിൽ താമസം. ഇവരുടെ സാമൂഹിക ക്ഷേമ പെൻഷൻ നൽകാൻ എത്തിയ ബാങ്ക് ജീവനക്കാർ ദുർഗന്ധം കാരണം അകത്തു കയറി നോക്കിയപ്പോഴാണ് രമേശനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

.മൃതദേഹത്തിന് 3 ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രമേശന്റെ സഹോദരങ്ങൾ: സുരേന്ദ്രൻ, ഗിരിജ, പരേതനായ ഗിരീശൻ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →