വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ ബോധവൽക്കരണ പരിപാടിയുമായി ഷാർജ പൊലീസ്

ഷാർജ : രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ബോധവൽക്കരണ പരിപാടിയുമായി ഷാർജ പൊലീസ്. മൂന്നുമാസം നീണ്ടുനിൽക്കുന്ന കാമ്പയിനാണ് പൊലീസ് തുടക്കമിട്ടിരിക്കുന്നത്. മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വാ​ഹനങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് പുതിയ കാമ്പെയിന് ഷാർജ പൊലീസ് തുടക്കമിട്ടിരിക്കുന്നത്. റി​ന്യൂ യു​വ​ർ വെ​ഹി​ക്കി​ൾ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന കാ​മ്പ​യി​ൻ അ​ടു​ത്ത മൂ​ന്നു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കും. കടുത്ത വേനലിൽ വാഹനമോടിക്കുന്നവരുടെ സുരക്ഷ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിലായി ബോധവത്കരണ പരിപാടികൾ നടക്കും. മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളും കൂടാതെ ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, വാഹനപരിശോധന എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്തവേനലിൽ ടയർ, ബ്രേക്ക്, ലൈറ്റുകൾ എന്നിവയ്ക്ക് തകരാറില്ലെന്ന് ഉറപ്പാക്കണമെന്ന് ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് ഡ്രഗ്സ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ ബുഗാനിം പറഞ്ഞു.

വാ​ഹ​ന​ങ്ങ​ളു​ടെ ക്ഷ​മ​ത പൂ​ർ​ണ​മാ​യും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കി​ന​ൽ​കു​ന്ന​ത്. 2023 ൽ ഇതുവരെ 2,63,804 വാഹനങ്ങൾ പരിശോധിക്കുകയും 3,76,033 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →