തളിപ്പറമ്പിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു

കണ്ണൂർ : തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ 16 രാത്രി 12 മണിക്കാണ് സംഭവം.

പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത് പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.

പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. ജനൽ വഴിയോ വാതിൽ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിഗമനം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →