ട്രെയിൻ സ്‌ഫോടന കേസിലെ പ്രതി മുൻ സിമി നേതാവ് കാം ബഷീർ കാനഡയിൽ അറസ്റ്റിൽ

മുംബൈ : സിമി നേതാവും 2003ൽ മഹാരാഷ്ട്രയിലെ മുലുന്ദിൽ നടന്ന ട്രെയിൻ സ്‌ഫോടന കേസിലെ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചാനെപറമ്പിൽ മുഹമ്മദ് ബഷീർ അറസ്റ്റിലായി. 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വൻസ്ഫടനത്തിന്റെ ആസൂത്രകനായിരുന്നു കാം ബഷീർ. കഴിഞ്ഞ ദിവസം കാനഡയിൽ വച്ചാണ് ഇയാൾ അറസ്റ്റിൽ ആയത്. കാംബഷീറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടികൾ മുംബൈ പൊലീസ് 2023 ജൂൺ 17 ന് തുടങ്ങും.

കാനഡയിൽ ഇയാൾ വർഷങ്ങളായി മറ്റൊരു പേരിൽ ജീവിച്ചുവരികയായിരുന്നു. സംശയം തോന്നിയ മുംബൈ ക്രൈംബ്രാഞ്ച് ഇദ്ദേഹം തന്നെയാണ് കാം ബഷീർ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റും നടത്തി. ഇതിനായി കാം ബഷീറിൻറെ ആലുവയിൽ താമസിക്കുന്ന സഹോദരി സുഹ്റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തണമെന്ന് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദീർഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎൻഎ പരിശോധനയ്ക്ക് ഇപ്പോൾ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ എടുക്കുന്നതിന് അനുവാദം നൽകിയിരിക്കുകയാണ്.

പൊലീസ് വലയിലാകാൻ പോകുന്നുവെന്ന് മണത്തറിഞ്ഞ കാം ബഷീർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എയർപോർട്ട് അധികൃതർ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അവർ ഇക്കാര്യം സ്ഥിരീകരിച്ചു. അതോടെ പിടികൂടുകയും ചെയ്തു,” ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →