കാസർകോഡ് : ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ടാങ്കറിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. കാസർഗോഡ് പാണത്തൂർ പരിയാരത്ത് 2023 ജൂൺ 16 ന് രാത്രി 10 മണിയോടെയാണ് സംഭവം. മംഗളൂരുവിൽനിന്ന് ഇന്ധനവുമായി പാണത്തൂരിലേക്ക് വരികയായിരുന്ന ലോറി പരിയാരം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട്ടിലുള്ളവർ സുരക്ഷിതരാണെന്നും ഇവർക്ക് പരുക്കുകൾ ഇല്ലെന്നുമാണ് ലഭ്യമാകുന്ന വിവരം. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇവിടെ ചെറിയ തോതിൽ ഡീസൽ ചോർച്ചയും ഉണ്ടായിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തിനെത്തിയത്. ടാങ്കറിൽനിന്ന് ഡീസൽ ചോരുകയാണ്. വിവരം അറിഞ്ഞ ഉടൻ ആംബുലൻസുകളും അഗ്നിരക്ഷാ സേനയും സ്ഥലത്തി. അപകട സ്ഥലത്തെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.