ഹനുമാൻ കുരങ്ങ് മൃഗശാല ചാടി? അന്വേഷണം വ്യാപകമാക്കി
മൂന്നു വയസ്സുള്ള പെൺകുരങ്ങാണ് ജീവനക്കാർ കൂടു മാറ്റുന്നതിനിടെ ചാടിപ്പോയത്.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മൃഗശാലാ വളപ്പിൽ നിന്ന് കാണാതായി. ദിവസങ്ങൾക്കു മുൻപ് കൂട്ടിൽ നിന്ന് രക്ഷപ്പെട്ട ഹനുമാൻ കുരങ്ങിനെ മൃഗശാലയിലെ ആഞ്ഞിലി മരത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ഭക്ഷണവും മറ്റു കാണിച്ച് ‌ കൂട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കുരങ്ങിനെ മരത്തിൽ നിന്ന് വീണ്ടും കാണാതായത്.
പ്രദേശം മുഴുവൻ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കുരങ്ങിനെ കണ്ടെത്താനായിട്ടില്ല. നാല് ദിവസമായി കുരങ്ങ് ആഞ്ഞിലി മരത്തിൽ തുടരുകയായിരുന്നു. കുരങ്ങിനെ നിരീക്ഷിക്കുന്നതിനായി രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നുവെ‍ങ്കിലും ഉയരമേറിയ മരമായതിനാൽ കുരങ്ങിനെ നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. മൂന്നു വയസ്സുള്ള പെൺകുരങ്ങാണ് ജീവനക്കാർ കൂടു മാറ്റുന്നതിനിടെ ചാടിപ്പോയത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരത്ത് എത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →