ഒൻപത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂൺ 19 ന് പ്രസിദ്ധീകരിക്കും. ജൂൺ 19 മുതൽ ജൂലൈ 4 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും.

പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ http://www.lsgelection.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫോം 5 ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.

ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കാൻ അവസരമുണ്ട്. ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീൽ അധികാരി. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്.

രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാർഡുകളിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ വന്നിട്ടുള്ളത്.

ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ: ജില്ലാ, തദ്ദേശസ്ഥാപനം, വാർഡുനമ്പരും പേരും ക്രമത്തിൽ:

കൊല്ലം- തെന്മല ഗ്രാമപഞ്ചായത്തിലെ 05-ഒറ്റക്കൽ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ.

ആലപ്പുഴ- തലവടി ഗ്രാമപഞ്ചായത്തിലെ 13-കോടമ്പനാടി,

കോട്ടയം- വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ 03-മറവൻ തുരുത്ത്,

എറണാകുളം- ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 03-വാടക്കുപുറം, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 11-മുറവൻ തുരുത്ത്, മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 04-കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10-പഞ്ചായത്ത് വാർഡ്.

തൃശ്ശൂർ- മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 15-താണിക്കുടം.

പാലക്കാട്- പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 07-താനിക്കുന്ന്.

മലപ്പുറം- പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ 02-ചെമ്മാണിയോട്,  ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂർ ഗ്രാമപഞ്ചായത്തിലെ 11-അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

കോഴിക്കോട്- വേളം ഗ്രാമപഞ്ചായത്തിലെ 17-പാലോടിക്കുന്ന്.

കണ്ണൂർ- മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 10-താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്തിലെ 11-പരീക്കടവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →