കടുത്ത ചൂടും ഉഷ്ണതരംഗവും; ഝാർഖണ്ഡ് ഉരുകുന്നു
. 41.4 ഡിഗ്രീ സെൽഷ്യസാണ് റാഞ്ചിയിലെ അന്തരീക്ഷോഷ്മാവ്.

റാഞ്ചി: കടുത്ത ചൂടും ഉഷ്ണതരംഗവും മൂലം വലയുകയാണ് ഝാർഖണ്ഡ്. ഈ സീസണിലെ തന്നെ ഏറ്റവും ഉയർന്ന ഊഷ്മാവാണ് റാഞ്ചിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 41.4 ഡിഗ്രീ സെൽഷ്യസാണ് റാഞ്ചിയിലെ അന്തരീക്ഷോഷ്മാവ്. കോകാർ, ഹാർമു, ഡോരാണ്ഡ, അശോക് നഗർ എന്നിവിടങ്ങളിലെല്ലാം ചൂട് കടുക്കുകയാണ്.
അതിനൊപ്പം പലയിടങ്ങളിലും 12 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന വൈദ്യുതി തടസ്സമാണുണ്ടാകുന്നതെന്ന് പ്രവ‌ദേശവാസികൾ പറയുന്നു. ട്രാൻസ്ഫോർമറിലുണ്ടായ തകരാറ് മൂലമാണ് ദീർഘനേരം വൈദ്യുതി വിച്ഛേദിക്കപ്പെട്ടത‌െന്നാണ് അധികൃതരുടെ വിശദീകരണം. നാലു ദിവസങ്ങൾ കൂടി സംസ്ഥാനത്തെ ചൂട് ഇതേ രീതിയിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →