ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 15കാരനെ പെട്രോളൊഴിച്ച് കത്തിച്ചു. അമര്‍നാഥിനെ ജീവനോടെയാണ് കത്തിച്ച് കൊലപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സൈക്കിളില്‍ ട്യൂഷനു പോയി മടങ്ങിവരുമ്പോള്‍ ഒരു സംഘം കുട്ടിയെ തടഞ്ഞുനിര്‍ത്തി ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു.തുടര്‍ന്ന് കരച്ചില് കേട്ടെത്തിയ പ്രദേശവാസികള്‍ ഉടന്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടി വെങ്കി എന്ന പേര് പറഞ്ഞിരുന്നു. പിന്നീട് വെങ്കിടേശ്വര റെഡ്ഡിയും കൂട്ടരുമാണ് ഉപദ്രവിച്ചതെന്ന് പോലീസ് കണ്ടെത്തി.അമര്‍നാഥിന്റെ സഹോദരിയെ ഉപദ്രവിച്ചിരുന്ന ആണ്‍കുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് മുത്തശ്ശന് ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആന്ധ്രപ്രദേശില്‍ 10ാം ക്ലാസുകാരനെ പെട്രോളൊഴിച്ച് കത്തിച്ചു
