ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന മലയാളിയായ 20കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്മാന് വേ ജങ്ഷനു സമീപമുള്ള ഫ്ളാറ്റിലാണ് സംഭവം.ഫ്ളാറ്റില്‍വെച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഫ്ളാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പോലീസിനെ വിവരം വിളിച്ചറിയിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ അരവിന്ദ് മരിച്ചു. അതേസമയം ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. പത്തുവര്ഷംമുന്പ് വിദ്യാര്‍ഥി വിസയിലെത്തിയ അരവിന്ദ് ലണ്ടനില്‍ത്തന്നെ തുടരുകയായിരുന്നു. അവിവാഹിതനാണ്.
ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
