പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ

കാസർകോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർഗോഡ് മുളിയാർ പഞ്ചായത്ത് അംഗം എസ്.എം മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. 2023 മെയ് 21നാണ് ആദൂർ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വീടിന് സമീപത്ത് പ്രവർത്തിക്കുന്ന ക്വാറിയുടെ ഭാഗമായുള്ള ഓഫീസിനകത്ത് വെച്ച് ലഹരി മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പതിനാറുകാരന്റെ മൊഴി. മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞിക്ക് പുറമെ മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും മൊഴിയിൽ പറയുന്നു.

പീഡന വിവരം ബന്ധുക്കളോടാണ് കുട്ടി ആദ്യമായി പറഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം ആദൂർ പൊലീസ് കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →