കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ. അമ്പലപ്പുഴ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് സതീഷ് ആണ് പിടിയിലായത്. NH 66 ,6 വരി പാതയുടെ നിർമ്മാണ കമ്പനിയുടെ ഉപകരാർ കമ്പിനിയുടെ കൈവശം നിന്നാണ് പണം കൈപ്പറ്റിയത്. 2023 ജൂൺ 12 നാണ് സംഭവം.

ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25000 രൂപയാണ് വാങ്ങിയത്. കരാറുകാരൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ നിന്ന് പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →