പതിനഞ്ച് വയസുള്ള വിദ്യാർഥിനിക്കുനേരെ പീഡന ശ്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ : പതിനഞ്ചു വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജുവിനെ ആണ് മാന്നാർ പോലിസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ 6 നാണ് സംഭവം.

വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ആളാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും തുടർന്ന് അവർ മാന്നാർ പോലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →