തലശ്ശേരി ആശുപത്രിയിൽ രോഗി ഡോക്‌ടറെ ആക്രമിച്ചതായി പരാതി
ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും ഡോക്‌ടർ‌ പറയുന്നു.

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡ്യൂട്ടി ഡോക്‌ടറെ ആക്രമിച്ചതായി പരാതി. ഇന്നു പുലർച്ചെ 2.30 മണിയോടെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്.

സംഭവത്തിൽ ഡ്യൂട്ടി ഡോക്‌ടർ‌ വനിതാ ഡോക്‌ടർ‌ പൊലീസിൽ പരാതി നൽകി. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും ഡോക്‌ടർ‌ പറയുന്നു.

മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു ഇയാൾ ആശുപത്രിയിലെത്തുന്നുത്. പരിശോധനയിൽ അത് സാരമുള്ളതല്ലെന്ന് മനസിലായി. എന്നാൽ നെഞ്ചിൽ വേദനയുണ്ടെന്നു പറഞ്ഞതിനാൽ തൊട്ടു നോക്കിയപ്പോൾ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്‌ടർ‌ പറയുന്നു.

തുടർന്ന് മോശമായ ഭാഷയിൽ സംസാരിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ‌ ആരെ വേണമെങ്കിലും വിളിച്ചോളു എന്നും പറഞ്ഞു. ഡോക്‌ടറുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തലശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്‌ടർ‌മാർ പണിമുടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →