തമിഴകത്തുനിന്നു പ്രധാനമന്ത്രി: സൂചനയുമായി അമിത് ഷാ
”ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​ധാ​ന​മ​ന്ത്രി​പ​ദ​മെ​ത്തു​ന്ന​തി​നു മു​ൻ​പു ര​ണ്ടു ത​വ​ണ സാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡി​എം​കെ ഇ​ത് ഇ​ല്ലാ​താ​ക്കി​”

​ചെ​ന്നൈ: ഭാ​വി​യി​ൽ ത​മി​ഴ​ക​ത്തു നി​ന്നൊ​രു പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള സാ​ധ്യ​ത​ക​ൾ സൂ​ചി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ. ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണു ദ്രാ​വി​ഡ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന സൂ​ച​ന ന​ൽ​കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​ധാ​ന​മ​ന്ത്രി​പ​ദ​മെ​ത്തു​ന്ന​തി​നു മു​ൻ​പു ര​ണ്ടു ത​വ​ണ സാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡി​എം​കെ​യാ​ണ് ഇ​ത് ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 20 സീ​റ്റു​ക​ൾ ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച അ​മി​ത് ഷാ ​ഇ​തി​നാ​യി ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

2ജി, 3​ജി, 4ജി ​പാ​ർ​ട്ടി​ക​ളെ ഭ​ര​ണ​ത്തി​ൽ നി​ന്നു തൂ​ത്തെ​റി​യാ​ൻ സ​മ​യ​മാ​യെ​ന്നു പി​ന്നീ​ടു വെ​ല്ലൂ​രി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​മി​ത് ഷാ ​പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​നെ​യും ഡി​എം​കെ​യെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ത​മി​ഴ​ക​ത്തി​ന്‍റെ മ​ക്ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കേ​ണ്ട സ​മ​യ​മാ​യി. കോ​ൺ​ഗ്ര​സും ഡി​എം​കെ​യും 2ജി, 3​ജി, 4ജി ​പാ​ർ​ട്ടി​ക​ളാ​ണ്. 2ജി ​എ​ന്നാ​ൽ ര​ണ്ടു ത​ല​മു​റ​യെ​ന്നാ​ണു താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും 2ജി ​സ്പെ​ക്‌​ട്രം അ​ഴി​മ​തി​യ​ല്ലെ​ന്നും അ​മി​ത് ഷാ ​വി​ശ​ദീ​ക​രി​ച്ചു. 3ജി ​എ​ന്നാ​ൽ മൂ​ന്നു ത​ല​മു​റ. 4ജി ​നാ​ലു ത​ല​മു​റ. ഡി​എം​കെ​യി​ലെ മാ​ര​ൻ കു​ടും​ബം ‌ര​ണ്ടു ത​ല​മു​റ​യ്ക്കു വേ​ണ്ടി​യു​ള്ള അ​ഴി​മ​തി ചെ​യ്തു. ക​രു​ണാ​നി​ധി കു​ടും​ബം മൂ​ന്നു ത​ല​മു​റ​യ്ക്കു വേ​ണ്ടി അ​ഴി​മ​തി ന​ട​ത്തി. രാ​ഹു​ൽ ഗാ​ന്ധി അ​ധി​കാ​രം ആ​സ്വ​ദി​ക്കു​ന്ന നാ​ലാം​ത​ല​മു​റ​ക്കാ​ര​നാ​ണ്. ഒ​മ്പ​തു വ​ർ​ഷ​ത്തെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച അ​മി​ത് ഷാ, ​ജ​മ്മു ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ കോ​ൺ​ഗ്ര​സും ഡി​എം​കെ​യും എ​തി​ർ​ത്തു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →