കർഷകർ കുരുക്ഷേത്രയിൽ ഹൈവേ ഉപരോധിച്ചു
8,528 കർഷകർക്കായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കഴിഞ്ഞ ദിവസം 29.13 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചിരുന്നു

ന്യൂഡൽഹി: സൂര്യകാന്തിക്ക് താങ്ങുവില കിട്ടാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷക സംഘടനകൾ ഹരിയാനയിലെ കുരുക്ഷേത്രയിൽ ഡൽഹിയിലേക്കുള്ള ഹൈവേ ഉപരോധിച്ചു.

കുരുക്ഷേത്രയിലെ പിപ്‌ലി ഗ്രാമത്തിൽ നടത്തിയ മഹാപഞ്ചായത്തിലാണ് ദേശീയപാത 44 ഉപരോധിക്കാൻ തീരുമാനമെടുത്തത്. തുടർന്ന് ഡൽഹി-ചണ്ഡഗഡ് റൂട്ടിലൂടെ ഗതാഗതം തിരിച്ചുവിട്ടു.

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷക നേതാക്കൾ സമരത്തിൽ പങ്കെടുത്തു.

36,414 ഏക്കറിൽ സൂര്യകാന്തി കൃഷി നടത്തിയ 8,528 കർഷകർക്കായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കഴിഞ്ഞ ദിവസം 29.13 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതിൽ തൃപ്തരാകാതെ കർഷകർ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →