ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഓട്ടോയിലുണ്ടായിരുന്ന യാത്രിക രക്ഷപ്പെട്ടു

ആലപ്പുഴ: ചേർത്തലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരണപ്പെട്ടത്.

എൻഎസ്എസ് ആയുർവേദ ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോയിടെ അടിയിൽപ്പെട്ട് കാർത്തികേയന്‍റെ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →