തിരുവനന്തപുരം : അമ്പൂരി രാഖി കൊലപാതക കേസിൽ അന്വേഷണത്തിൽ നിർണായകമായത് പ്രതികളുടെ അതിബുദ്ധി. അന്വേഷണം വഴി തെറ്റിക്കാൻ അഖിൽ അയച്ച സന്ദേശങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ച പിടിവള്ളി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു.രാഖിയുടെ സിംകാർഡ് മറ്റൊരു മൊബൈലിൽ ഇട്ടു തുടരെ തുടരെ സന്ദേശങ്ങൾ അയച്ചു. അഖിലിനെ പിരിയുകയാണെന്നും മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
. എന്നാൽ സന്ദേശം എത്തിയത് രാഖിയുടെ ഫോണിൽ നിന്നുമല്ലെന്നു പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സെക്കൻഡ് ഹാൻഡ് ഫോൺ വിൽക്കുന്ന കടയിൽ നിന്ന് ഫോൺ വാങ്ങിയത് ആദർശും രാഹുലുമെന്നു കണ്ടെത്തി. വിരലടയാളം ഉപയോഗിച്ച് ഓൺ ആക്കുന്നതായിരുന്നു രാഖിയുടെ ഫോൺ. രാഖിയുടെ ശരീരം മറവ് ചെയ്തതോടെ ഈ ഫോൺ ഉപയോഗിക്കാൻ കഴിയാതായതോടെയാണ് മറ്റൊരു ഫോൺ വാങ്ങേണ്ടി വന്നത്. അതാണ് പ്രതികളെ കുടുക്കിയതും
ക്രൂര കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ നടപ്പിലാക്കിയത്. രാഖിയുമായി പ്രണയത്തിലിരിക്കെ അന്തിയൂർക്കോണം സ്വദേശിയുമായി വിവാഹം നിശ്ചയിച്ച ചിത്രങ്ങൾ അഖിൽ സോഷ്യൽരാഖിയുടെ സിംകാർഡ് മറ്റൊരു മൊബൈലിൽ ഇട്ടു തുടരെ തുടരെ സന്ദേശങ്ങൾ അയച്ചു. അഖിലിനെ പിരിയുകയാണെന്നും മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ രാഖിയെ ഇല്ലാതാക്കാൻ അഖിലും, സഹോദരൻ രാഹുലും ഗൂഢാലോചന ആരംഭിച്ചു. സഹായത്തിനു സുഹൃത്ത് ആദർശിനെയും ഒപ്പം കൂട്ടി. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിക്ക് സമീപമെത്തിച്ച് രാഖിയുടെ വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിൽ ഇട്ടു ഉപ്പും വിതറി മണ്ണിട്ടു മൂടി വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും ഒളിവിൽ പോയി.

