കൊച്ചി: ആലുവയിൽ ആൽമരം വീണ് 8 വയസുകാരന്‍ മരിച്ചു. യുസി കോളെജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്‍റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമരത്തിന്‍റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷം അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്.

