കർണാടക: ഉഡിപ്പി ജില്ലയിൽ അപമരിയാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നിൽക്കെ ചെരുപ്പുരിയടിച്ച് കോളെജ് വിദ്യാർത്ഥിനി. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്നും കോളെജിലേക്ക് പോകും വഴി യുവാവ് പെൺകുട്ടിയെ പിന്തുടർന്നെത്തി അപമാനികുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
നടക്കുന്നതിനിടെ പെൺകുട്ടി ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെയാണ് നാട്ടുക്കാർ ഓടിക്കൂടുന്നത്. ഇയാളെ പിന്നീട് പൊലീസിനു കൈമാറി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയോട് പോയി തല്ലാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്നുണ്ട്. ഇതോടെയാണ് പെൺകുട്ടി ചെരുപ്പൂരി ഇയാളെ മുഖത്തടിക്കുന്നത്.

