പാലക്കാട് : പട്ടാമ്പിയിൽ പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കുലുകല്ലൂർ സ്വദേശി മുഹമ്മദ് ബഷീറിനെതിരാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുളള ബാർബർഷോപ്പിൽ വെച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. 2022ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.
.
പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.കൊപ്പം ംപാലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബിന്ധുലാലാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.
പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് എട്ട് വർഷം കഠിനതടവ്
