കയ്യിലിരുന്ന തേങ്ങ വരുത്തിവച്ച വിന

ന്യൂ ഡൽഹി : ന്യൂ ഡൽഹി എയർപോർട്ടിൽ വിമാനം കാത്തിരുന്ന ഒരു യുവാവ് നാട്ടിലുള്ള തന്റെ അമ്മയെ ഫോൺ ചെയ്തതോടെയാണ് നാടകീയ സംഭവങ്ങൾ. നാട്ടിൽ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്എഫ് ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് ഉടൻ മാറ്റിച്ചുവെന്നും യുവാവ് ഫോണിലൂടെ അമ്മയോട് പറഞ്ഞു.
ദുബായിലേക്ക് യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണിൽ ബോംബെന്ന് പറയുന്നത് കേട്ട അടുത്തിരുന്ന യാത്രക്കാരി ഉടൻ തന്നെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ഉടൻ ഉദ്യാ​ഗസ്ഥരെത്തി യുവാവിനെ വിശദമായി പരിശോധിക്കുകയും ലഗേജുകളെല്ലാം കൃത്യമായി പരിശോധിക്കുകയും ചെയ്തു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ വിമാനത്തിൽ കയറ്റാൻ ഒരു ബോംബും യുവാവിന്റെ കയ്യിലില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചു. ഇതോടെ ദുബായിലേക്ക് പോകുന്നതിനായി യുവാവ് യാത്ര ചെയ്യാനിരുന്ന വിമാനം രണ്ട് മണിക്കൂറോളം താമസിക്കാൻ ഇടയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →