കൈക്കൂലികേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി: 3000 രൂപ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയർ അബ്‌ദുൾ ജബ്ബാറാണ് പിടിയിലായത്. പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ പരാതിക്കാരൻ. വീട് നിർമ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് ഇദ്ദേഹം കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെത്തിയത്. ഇയാളോട് അബ്ദുൾ ജബ്ബാർ കൈക്കൂലി പണം ആവശ്യപ്പെടുകയായിരുന്നു. പണം ഒരു ഹോട്ടലിലെത്തി നൽകാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണവുമായി പരാതിക്കാരൻ 2023 ജൂൺ 8ന് ഹോട്ടലിലെത്തുകയായിരുന്നു.

ഇവർക്ക് മുമ്പേ തന്നെ വിജിലൻസ് ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ ഇവരുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുണ്ടെന്ന് അറിയാതെ വന്ന അബ്ദുൾ ജബ്ബാർ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയതിന് പിന്നാലെ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് പ്രതിയെ കൈയ്യോടെ പിടികൂടി.

ഇയാൾ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ അറിയിക്കുകയായിരുന്നു. പരാതിക്കാരൻ വിളിച്ചിട്ടാണ് താൻ വന്നതെന്നും ഇങ്ങനെയൊരു പണി അയാൾ ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നുമാണ് അബ്ദുൾ ജബ്ബാർ വിജിലൻസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →