കൊച്ചി: രാജ്യത്തെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഭാരത് ഗൗരവ് ട്രെയ്ന്‍ ടൂര്‍ പാക്കെജുമായി ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐആര്‍സിടിസി). കേന്ദ്ര സര്‍ക്കാരിന്റെ ദേഖോ അപ്നാ ദേശ്, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്ലീപ്പര്‍, എസി സൗകര്യമുള്ള എല്‍എച്ച്ബി ട്രെയ്നിലാണ് യാത്ര.
ഈ മാസം 17ന് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങി മൈസൂര്‍, ഹംപി, ഷിര്‍ദി, ശനി ശിംഗനാപൂര്‍, നാസിക്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 26ന് തിരികെയെത്തും. നോണ്‍ എസി ക്ലാസില്‍ ഒരാള്‍ക്ക് 18,350 രൂപയും തേര്‍ഡ് എസി ക്ലാസില്‍ 28,280 രൂപയുമാണ് നിരക്ക്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്, പോടന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ ട്രെയ്നിന് സ്റ്റോപ്പുണ്ട്. മടക്ക യാത്രയില്‍ മംഗളൂരു, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാം.
എസി 3ടയര്‍, സ്ലീപ്പർ ക്ലാസ് എന്നിവ ചേര്‍ന്ന് ആകെ 754 വിനോദസഞ്ചാരികൾക്ക് ഒരേസമയം യാത്ര ചെയ്യാം (സ്റ്റാന്‍ഡേഡ് ക്ലാസ് 544 യാത്രക്കാര്‍ & കംഫർട്ട് ക്ലാസ് 210 യാത്രക്കാര്‍). യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാജീവനക്കാരുടെ സേവനവും അത്യാധുനിക സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിന്‍യാത്ര, രാത്രിതാമസം, യാത്രയ്ക്കുള്ള വാഹനം എന്നിവ ഇനിപ്പറയുന്ന രീതിയില്‍ നല്‍കുന്നതാണ്. ബുക്കിങ് സമയത്ത് തെരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ ക്ലാസിലോ 3 എസിയിലോ ട്രെയ്ന്‍ യാത്ര, എസി അല്ലെങ്കില്‍ നോണ്‍ എസി വാഹനങ്ങളില്‍ യാത്ര, രാത്രി എസി ഹോട്ടലുകളില്‍ താമസം, വെജിറ്റേറിയന്‍ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം), ടൂര്‍ എസ്കോര്‍ട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം, യാത്രാ ഇന്‍ഷ്വറന്‍സ്.
കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എൽടിസി സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്കും ബുക്കിങിനും ഐആര്‍സിടിസി വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://www.irctctourism.com/pacakage_description?packageCode=SZBG04 ഫോണ്‍: 8287932082.

