റിയാദ്: സൗദി അറേബ്യയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഹസയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 2023 ജൂൺ 6 ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽഹസ ഹോസ്‍പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന മകൻ മുനീറിന്റെ അടുത്തേക്ക് രണ്ട് മാസം മുമ്പാണ് നസീമ എത്തിയത്. മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികൾ നവയുഗം അൽഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ് – മുഹമ്മദ് കുഞ്ഞ്. മക്കൾ – മുനീർ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കൾ – സുമയ്യ (സൗദി), പുത്തൂർ ഹാരിസ് അബ്ദുൽ ഷുകൂർ മാന്നാർ( ഖത്തർ).

