പാറ്റ്ന: ബിഹാറിലെ ഭാഗല്‍പുരില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ചുകൊണ്ടിരുന്ന പാലം തകര്‍ന്നുവീണു. കൂറ്റന്‍ പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്നു വീഴുകയായിരുന്നു. 1,700 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഗംഗാനദിക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊടുങ്കാറ്റില്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പാലത്തിന്റെ മധ്യഭാഗമാണ് നദിയില്‍ പതിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പും പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു
