തെന്നിന്ത്യന്‍ ചലച്ചിത്ര നടി രംഭയ്ക്ക് ഇന്ന് പിറന്നാള്‍.

തെന്നിന്ത്യൻ ചലച്ചിത്ര നടി രംഭയ്ക്ക് ഇന്ന് പിറന്നാള്‍.
താരത്തിന്റെ ശരിക്കുള്ള പേര് വിജയലക്ഷ്മി എന്നാണെങ്കിലും
രംഭയുടെ ആദ്യ ചലച്ചിത്രനാമം അമൃത എന്നായിരുന്നു. പിന്നീട് രംഭ എന്നാക്കുകയായിരുന്നു.

100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രംഭയുടെ ഒരുപാട് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി പിന്നെ ഭോജ്പുരി സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട്.
1993ല്‍ ‘ആ ഒക്കത്തി അടക്കു’ എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ സിനിമയില്‍ വന്നത്. 1992ല്‍ വിനീതിന്റെ നായികയായ് സര്‍ഗം എന്ന മലയാളം സിനിമയില്‍ അഭിനയിച്ചു. ചമ്ബക്കുളം തച്ചന്‍ എന്ന സിനിമയില്‍ വീണ്ടും വിനീതിന്റെ നായികയായി അഭിനയിച്ചു. പിന്നീട് ബോളിവുഡില്‍ പ്രശസ്ത നടന്മാരായ ചിരഞ്ജീവി,രജനികാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ ഹസന്‍, ഗോവിന്ദ എന്നിവരുടെ കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →