യാത്രക്കാർ നോക്കിനിൽക്കെ യുവാവിനെ പരസ്യമായി കൈകാര്യം ചെയ്ത് യുവതി –

മൈസൂർ: ബസിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. കർണാടകയിലെ മാണ്ഡ്യയിലെ കെ ആർ പേട്ട് ബസ് സ്റ്റാൻഡിലാണ് സംഭവം. തിരക്കേറിയ ബസിൽ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത യുവാവിനെയാണ് യുവതി കൈകാര്യം ചെയ്തത്. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചതോടെയാണ് യുവതി പ്രതികരിച്ചത്.

പിടിച്ച് നിർത്തി മുഖത്തടിക്കുകയായിരുന്നു. ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും യുവതി അടി തുടർന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാൾ പകർത്തിയ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പൊലീസിൽ പരാതിപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →