വർക്കലയിൽ വള്ളംമറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

വർക്കല: വർക്കല വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വർക്കല വെട്ടൂർ സ്വദേശി കൊച്ചു ഫസൽ എന്നറിയപ്പെടുന്ന ഫസിൽ (58) ആണ് മരിച്ചത്. 2023 ജൂൺ 4 ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.

വള്ളം കരയ്ക്ക് അടുപ്പിക്കാൻ നേരം തിരയിൽ പ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിൽ കൂടെ ഉണ്ടായിരുന്ന സുനിൽ എന്നയാൾ രക്ഷപ്പെട്ടു. ഫസിലിൻ്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →