ഒഡീഷ ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി അപകട സ്ഥലം സന്ദർശിക്കും

ന്യൂഡൽഹി: ഒഡീഷ്യയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി 03/06/23 ശനിയാഴ്ച അപകടസ്ഥലം സന്ദർശിക്കും. രക്ഷാപ്രവർത്തനത്തിന്റെ കാര്യം ഉൾപ്പെടെ റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്ത ശേഷം പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അപകടം നടന്ന ബാലസോർ സന്ദർശിക്കുമെന്ന വിവരം പുറത്തുവന്നത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരിക്കേറ്റവർക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി 02/06/23 വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 280 പേരാണ് ട്രെയിൻ അപകടത്തിൽ മരണപ്പെട്ടത് എന്നാണ് വിവരം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

തകർന്ന കോച്ചുകൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബംഗളൂരു ഹൗറ(12864) സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡൽ (12841) ഇടിച്ചു കയറുകയായിരുന്നു. മറിഞ്ഞുകിടന്ന കോറമണ്ഡൽ എക്സ്പ്രസ്സിന്റെ കോച്ചുകളിലേക്ക് ഗുഡ്സ് ട്രെയിനും ഇടിച്ച് കയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →