കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകൾ സജീവം

ആലപ്പുഴ : അധ്യയന വർഷാരംഭമെത്തിയപ്പോൾ സർക്കാർ തലങ്ങളിലുള്ള ഒരുക്കങ്ങളും സജീവമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ സ്വകാര്യ ബസ് പരിശോധനയ്ക്ക് നേതൃത്വം നൽകുകയാണ് മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാർ. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കാണ് എംഎൽഎയും ഒപ്പം കൂടിയത്. പരിശോധനയ്‌ക്കൊപ്പം ബസ് ജീവനക്കാരെയും എംഎൽഎ ബോധവത്കരിച്ചു

2023 ലെ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഓരോ വകുപ്പുകളും രംഗത്തുണ്ട്. ആലപ്പുഴ മാവേലിക്കരയിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് മുന്നിൽ നിന്നത് എംഎംൽഎ എം എസ് അരുൺ കുമാറാണ്. പരിശോധനകളിൽ ഒപ്പം നിൽക്കുക മാത്രമല്ല, ബസ് ജീവനക്കാർക്ക് ബോധവത്കരണവും എംഎൽഎയുടെ വകയുണ്ട്.

ബോധവത്ക്കരണത്തിന് പുറമേ ബസ് ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. മുഴുവൻ സ്വകാര്യ ബസ് ജീവനക്കാർക്കും പരിശീലനം നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. പരിപാടിയിൽ ആലപ്പുഴ ആർടിഒ സജിപ്രസാദ് അധ്യക്ഷനായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →