പ്രഭാസിന്റെ ആദിപുരുഷ് –
സീതാ റാം ഗാനം പുറത്തിറങ്ങി.

നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയെ പ്രമേയമാക്കി
പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിലെ റാം സീതാ റാം എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. മനോജ് മുൻതാഷിറിന്റെ വരികള്‍ക്ക് സച്ചേത് – പറമ്ബാറയാണ് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത്.

സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. ടി – സീരിസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണകുമാര്‍, ഓം റൗട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുര്‍.

എഡിറ്റിംഗ് അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ് – അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ. പാൻ ഇന്ത്യൻ ചിത്രമായ ആദിപുരുഷ് ജൂണ്‍ 16 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →