എറണാകുളം ജില്ലയില്‍ ആധാര്‍ പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അങ്കണവാടികളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്താന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. അഞ്ചു വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍ പുതുക്കല്‍ കൃത്യമായി നടപ്പാക്കാന്‍ ഐ.സി.ഡി.എസ് ഓഫീസുകളുടെ സഹകരണത്തോടെ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

അഞ്ചു മുതല്‍ ഏഴ് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ ബയോമെട്രിക് അപ്‌ഡേഷനും, 15 മുതല്‍ 17 വരെ വയസുള്ളവരുടെ ആധാര്‍ പുതുക്കുന്നതിനും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാലയങ്ങളില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ നമ്പര്‍ നല്‍കാത്ത നിരവധി ആധാറുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാനുള്ള നടപടികളും സ്വീകരിക്കും.

യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, യു.ഐ.ഡി.എ.ഐ സംസ്ഥാന ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ചിഞ്ചു സുനില്‍, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോ ഓഡിനേറ്റര്‍ എന്‍.ആര്‍ പ്രേമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →