ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണം; ഡല്‍ഹി വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. തുടര്‍ന്ന് അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു.കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് തടഞ്ഞ പോലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →