കെ.എസ്.യു നേതാക്കൾ തമ്മിൽ കയ്യാങ്കളി

സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെ കെ.എസ്.യു നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കെ.പി.സി.സി ഓഫീസിൽ വച്ച്യാണ് തർക്കം ഉണ്ടായത്. കെ.എസ്.യു ഭാരവാഹി പട്ടികയിലെ പ്രായപരിധി സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായ ശരത് ശൈലേശ്വരൻ്റ പ്രായം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എ, ഐ ഗ്രൂപ്പ് നേതാക്കൾ സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറിനെതിരെ വിമർശനമുയർത്തി. നേരത്തെ സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതരിൽ ചിലർ രാജിവച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തിട്ടും പ്രശ്നപരിഹാരം ആവാത്തത് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചയാവുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →