മലപ്പുറം ചങ്ങരംകുളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ.
പെൺകുട്ടികൾ

മലപ്പുറം : മൂന്നാം ക്‌ളാസിലും എട്ടാം ക്‌ളാസിലും പഠിക്കുന്ന കുട്ടികളെ നിരന്തരമായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിലായി. സ്‌കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ ചങ്ങരം കുളം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് .

ക്രൂരമായ പീഡനത്തിനാണ് കുട്ടികൾ ഇരയായതായാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടികളുടെ നഗ്ന ചിത്രകൾ പകർത്താനും പ്രതികൾ ശ്രമിച്ചു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ തെരഞ്ഞ് പൊലീസ് എത്തിയതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് മഫ്തിയിൽ എത്തിയ പൊലീസ് സംഘം കടവല്ലൂർ ബസ്റ്റോപ്പിൽ നിന്ന് ആണ് പിടികൂടിയത്. സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →