മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ മണിപ്പൂരിൽ.

ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 2023 മെയ് 29ന് മണിപ്പൂർ സന്ദർശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ​ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും.

വിവിധ ജനവിഭാ​ഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 1നാണ് ഷാ ദില്ലിയിലേക്ക് മടങ്ങും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →