മലപ്പുറം ജില്ലാ കലക്ടർ വി.ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും കലക്ടർ അറിയിച്ചു.

ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് കലക്ടർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. പൊതുജനങ്ങളെ റവന്യൂ ഓഫിസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രന്റ് അൻസു ബാബു, ജൂനിയർ സൂപ്രന്റുമാരായ എൻ.വി.സോമസുന്ദരൻ, എസ്.എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാർ , ക്ലർക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →