അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്ത് പേർക്ക് പരുക്ക്

അങ്കമാലി : അങ്കമാലിയിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കരയാംപറമ്പ് സിഗ്‌നൽ ജംഗ്ഷനിലാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ട്രിച്ചിയിൽ നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. 2023 മെയ് 28 ന് രാവിലെ 6.30നാണ് ബസ് അപകടത്തിൽ പെട്ടത്. അങ്കമാലി ഭാഗത്ത് രാവിലെ നല്ല മഴയുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നപ്പോൾ വാഹനം തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →