പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി യുഎഇയിൽ അന്തരിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും ലാൻഡ്‍മാർക് ഗ്രൂപ്പിന്റെ ഉടമയുമായ മിക്കി ജഗത്യാനി (73) അന്തരിച്ചു. 2023 മെയ് 26 വെള്ളിയാഴ്ച രാവിലെ ദുബൈയിലായിരുന്നു അന്ത്യം. ബഹ്റൈനിൽ സഹോദരന്റെ സ്ഥാപനം ഏറ്റെടുത്ത് ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം യുഎഇയിലെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്.

ചെന്നൈ, മുംബൈ, ബെയ്‍റൂത്ത് എന്നിവിടങ്ങളിലും ലണ്ടനിലെ അക്കൗണ്ടിങ് സ്‍കൂളിലുമായാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബഹ്റൈനിൽ എത്തിയ അദ്ദേഹം തന്റെ അന്തരിച്ച സഹോദരന്റെ വ്യാപാര സ്ഥാപനമായ ബേബി ഷോപ്പ് ഏറ്റെടുത്ത് നടത്തി. പത്ത് വർഷം പിന്നീട് ബഹ്റൈനിൽ പ്രവർത്തിച്ച അദ്ദേഹം ആറ് വ്യാപാര സ്ഥാപനങ്ങൾ കൂടി തുറന്നു.

ഗൾഫ് യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്കാലത്താണ് ദുബൈയിൽ എത്തിയത്. അവിടെ ലാൻഡ്‍മാർക് ഗ്രൂപ്പ് ആരംഭിച്ചു. പിന്നാലെ ഫാഷൻ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ബജറ്റ് ഹോട്ടലുകൾ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു. ഭാര്യയ്ക്കും മൂന്ന് മക്കൾക്കൊപ്പം ദുബൈയിൽ താമസിച്ചുവരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →