യുവതിയുടെ ശരീരം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു, കൈകാലുകൾ ഫ്രിഡ്ജിൽ’;

ഹൈദരാബാദ്: അതിക്രൂരമായ കൊലപാതക വാർത്തയറിഞ്ഞ് ഞെട്ടി ഹൈദരാബാദ്. യുവതിയെ വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 48 കാരൻ ചന്ദർമോഹനെ പൊലീസ് പിടികൂടി. 2023 മെയ് 12 ന് ആണ് പ്രതി കൊലപാതകം നടത്തിയത്. 2023 മെയ് 17 ന് തീഗൽഗുഡ റോഡിന് സമീപമുള്ള അഫ്സൽ നഗർ കമ്മ്യൂണിറ്റിഹാളിന് എതിർവശത്തുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ ഒരു യുവതിയുടെ തല കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻറെ ചുരുളഴിച്ചത്.

ചന്ദർ മോഹൻറെ വീട്ടിലായിരുന്നു അനുരാധ വാടകയ്ക്ക് താമസിച്ചിരുന്നത്. അനുരാധയിൽനിന്ന് വലിയ തോതിൽ ഇയാൾ പണവും വാങ്ങിയി രുന്നു. അനുരാധ ഇത് തിരികെ ചോദിച്ചതാണ് ചന്ദർ മോഹനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. .ശുചീകരണ തൊഴിലാളികളാണ് യുവതിയുടെ അറുത്തുമാറ്റപ്പെട്ട നിലയിലുള്ള തല പ്ലാസ്റ്റിക് കവറിനുള്ളിൽ കണ്ടെത്തിയത്. ഇവരാണ് വിവരം പൊലീസിനെ അറിയിയിച്ചത്തുടർന്ന് പൊലീസ് എട്ടു ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചു. തുടർന്ന് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതിക്രൂരമായ കൊലപാതകത്തിൻറെ ചുരുളഴിച്ചതെന്ന് ഹൈദരാബാദ് സൗത്ത് ഡിസിപി സിഎച്ച് രൂപേഷ് എഎൻഐയോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ചന്ദർമോഹനും അനുരാധയും തമ്മിൽ അടുപ്പത്തിലായിരുന്നു. തൻറെ വീടിൻറെ താഴത്തെ നിലയിൽ ചന്ദ്രമോഹൻ അനുരാധയ്ക്ക് താമസിക്കാനായി ഇടം കൊടുത്തു. 2018 മുതൽ ചന്ദർമോഹൻ പലതവണകളായി അനുരാധയിൽ നിന്നും ഏഴ് ലക്ഷം രൂപയോളം കൈക്കലാക്കിയിരുന്നു. അടുത്തിടെയായി അനുരാധ പണം തിരികെ ചോദിച്ചു. മുഴുവൻ പണവും തിരികെ നൽകണമെന്ന് ഇവർ ചന്ദർമോഹനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതി അനുരാധയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

. നേരത്തെ ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന അന്നും ചന്ദർമോഹൻ പണത്തെ ചൊല്ലി അനുരാധയുമായി വഴക്കിട്ടു. ഇതിനിടെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനുരാധയെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ ഇവർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. തുടർന്ന് പ്രതി തലയും ശരീര ഭാഗങ്ങളും മുറിച്ച് മാറ്റി കവറിലും സ്യൂട്ട് കേസിലും നിറച്ച് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. കൈകാ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →