രാമപുരം : കുറുക്കന്റെ ആക്രമണത്തിൽ വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നിവിടങ്ങളിലായി ഇന്നലെ രാവിലെ 4 പേർക്കു പരുക്കേറ്റു. ചിറകണ്ടം നടുവിലാമാക്കൽ ബേബി (58), ചിറകണ്ടം നെടുമ്പള്ളിൽ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളിൽ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവർക്കാണു കുറുക്കന്റെ കടിയേറ്റു പരുക്കേറ്റത്.
മുൻ പഞ്ചായത്ത് മെംബറായ ജോസ് ചിറകണ്ടം-ഏഴാച്ചേരി റോഡിൽ പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്പോഴാണു കുറുക്കൻ മുഖത്തുചാടി കടിച്ചത്. ബേബിയുടെ മുഖത്തും കയ്യിലും കടിയേറ്റു. വിരൽ കുറുക്കൻ കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത് ഭാര്യ ജൂബി ഓടിയെത്തിയപ്പോൾ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി….

