സ്വത്തുതർക്കത്തെ തുടർന്ന് അമ്മാവൻ മുഖത്ത് കീടനാശിനി ഒഴിച്ചതായി മധ്യവയസ്‌കന്റെ പരാതി

മലപ്പുറം: വളാഞ്ചേരി ഇരുമ്പിളിയത്ത് മധ്യവയസ്‌കന്റെ മുഖത്ത് കീടനാശിനി ഒഴിച്ചതായി പരാതി. സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയുടെ സഹോദരനാണ് ഇങ്ങനെ ചെയ്തത് എന്ന് അക്രമത്തിനിരയായ രാജേഷ് പറഞ്ഞു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരിമ്പിളിയം മങ്കേരി സ്വദേശി ചേർക്കാപറമ്പിൽ രാജേഷും അമ്മയുടെ സഹോദരനും തമ്മിൽ 7 വർഷമായി സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം തർക്ക ഭൂമിയിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനിടെ രാജേഷിന്റെ മുഖത്തേക്ക് അമ്മാവൻ കീടനാശിനി ഒഴിക്കുകയായിരുന്നു എന്നാണ് പരാതി.വിമുക്ത ഭടൻകൂടിയായ ഇയാൾ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഒരു കിഡ്‌നി തകരാറിലായതിനെ തുടർന്ന് നീക്കം ചെയ്യുകയും ഇതിന്റെ ചികിത്സയിൽ തുടരുകയും ചെയ്യുന്ന ആളാണ് രാജേഷ് .അതിനിടെയാണ് കീടനാശിനി ക്രമണം. മുഖത്തും കൈക്കും സാരമായി പരുക്കേറ്റ രാജേഷ് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →